മഹാകവി ഒ.എൻ.വി.

മഹാകവി ഒ.എൻ.വി.
................................

മലയാള കവിതാഭ -
മണ്ഡലത്തിൽ,
മിന്നുന്ന സൂര്യനാം
കാവ്യയോഗി,

സാമൂഹ്യമാലിന്യം
തൂത്തെറിയാൻ,
തൂലികയെന്നും
ചലിപ്പിച്ചങ്ങ്,

നിസ്വരെ കരുണയാൽ
ചേർത്തണച്ച്,
സാമ്യലോകത്തിൻ
കിനാവ് കണ്ടു,

മാനവചേതന
തൊട്ടുണർത്തി,
നാവിൽ വിനയം
വിളമ്പി നൽകി,

മണ്ണിന്റെ ഗന്ധം
മണക്കും വാക്ക്,
ഉപ്പും വിയർപ്പും
തുടിക്കും ശീല്,

പ്രൗഢമാം
നാടകഗാനങ്ങളും,
ചേതോഹരങ്ങളാം
കാവ്യങ്ങളും,

കേരളനാടിന്
സമ്മാനമായ്,
അംബികാപുത്രൻ
കനിഞ്ഞു നൽകി,

മലയാളഭാഷതൻ
പൊൻമകനേ,
അമ്മയ്ക്ക് നൽകിയ
നൈവേദ്യങ്ങൾ,

നന്നേ രുചിയുള്ള
കാവ്യാമൃതം,
എന്നുമീ നാവിൽ
മധുരമേകും.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി