സ്നേഹം
സ്നേഹം.
...................
ഒത്തിരി സ്നേഹം
കൊതിച്ചു കൊണ്ട്,
ഒത്തിരി നാളായ്
അലഞ്ഞിടുന്നു,
ഇത്തിരി സ്നേഹം
കരുതി കൊണ്ട്,
ഇത്തിരി നാളായ്
അലഞ്ഞിടുന്നു,
നാളെ പെയ്യുന്ന
പുതുമഴയ്ക്കായ്,
വേഴാമ്പലിന്നേ
കാത്തിരിപ്പൂ,
നാളത്തെ സ്നേഹം
കൊതിച്ചു കൊണ്ട്,
എൻ മനമിന്നേ
കേഴിടുന്നു,
ആശകളേറെ
കുമിഞ്ഞ ചിത്തം,
കളകൾ മൂടിയ
പാടം പോലെ,
സ്നേഹപ്പനന്തത്ത
പാടിടുവാൻ,
സ്നേഹക്കതിരുകൾ
പൂക്കവേണം,
ഒത്തിരി സ്നേഹം
പൂത്തുലയാൻ,
പ്രേമോപാസന
വേണമെന്നും,
സ്നേഹം നിറയുന്ന
മാനസത്തിൽ,
അഹംഭാവമെല്ലാ-
മകന്നു പോകും,
സ്നേഹവുമീശനു -
മൊന്നാകുമ്പോൾ,
ധന്യതയെന്നും
തുളുമ്പി നിൽക്കും.
Dr.Manoj.M.R.
Comments
Post a Comment