ജീവിതനൗക
ജീവിതനൗക.
........................
തുടുത്തു, അംബരം
സാന്ധ്യശോഭയാൽ,
പടർന്നു വർണ്ണം ചക്ര-
വാളസീമയിൽ,
തത്തിക്കളിക്കുന്നു
ചെറുവഞ്ചിയൊന്ന്
ദൂരെ, തിളങ്ങുന്ന
സാഗരത്തിൽ,
തുഴയുന്നുവാരോ,
ഏകാഗ്രതയോടെ,
തേടുന്നു മത്സ്യത്തെ,
മിന്നുന്ന മുത്തിനെ,
ഉണ്മയാകും ചെറു-
നൗകയിൽ ഞാനും,
അനുഭവപാരാവാര-
ത്തിലനസ്യൂതമങ്ങനെ,
പ്രേമോത്സുകനായ്,
ഞാനുമനുനിമിഷം
തേടും, ജീവിതമധു,
ജീവന്റെയോമൽ ശ്രുതി.
Dr.Manoj.M.R.
Comments
Post a Comment