ഇന്നലെ വണങ്ങുമ്പോൾ 2

ഇന്നലെ വണങ്ങുമ്പോൾ ......
................................

ഇന്നലെ വണങ്ങുമ്പോൾ
അമ്മതന്നധരത്തിൽ,
മൃദുവാം മന്ദഹാസം
കണ്ടുവോ ഞാൻ,

ദീപാരാധന തൊഴു-
തങ്ങ് നിൽക്കവെ,
നിൻ ചൊടിയിണക-
ളിൽ കണ്ടൂ ഞാൻ,

പ്രാർത്ഥനവേളയിൽ
ധ്യാനിച്ചു നിൽക്കവെ,
അംബികേ നീയെന്നിൽ
കൃപ ചൊരിഞ്ഞു,

സങ്കടമെരിയുന്ന
മാനസവീഥിയിൽ,
ഇത്തിരി തണലേകും
മരം പോലെ,

തപിക്കുന്ന ഹൃദയത്തിൽ
കുളിരേകും തെന്നലായ്,
നിൻ മൃദുഹാസ-
മെന്നെ തഴുകിയെത്തി,

ഹൃദയത്തിന്നിരുളിൽ
ഇത്തിരി വെളിച്ചമേകും
പാലൊളിച്ചന്ദ്രിക -
യെന്ന പോലെ,

ആദിത്യദേവന്റെ
ഉദയകിരണംപോലെ,
നിൻ മുഗ്ധമന്ദഹാസം
ഒഴുകിയെത്തി.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി