കൊച്ചിയുടെ മണ്ണിൽ
കൊച്ചിയുടെ മണ്ണിൽ .......
..............................
കൂട്ടരേ,
കൊച്ചിയുടെ മണ്ണിൽ
കാലുകുത്താം,
കൊച്ചിയുടെ മണ്ണിൽ
കൂടൊരുക്കാം,
ഏതോ ഋതുക്കളിൽ,
ദൂരെ ദേശങ്ങളിൽ,
പക്ഷികളായി
പറന്നതല്ലേ,
കാലങ്ങളേറെ
കടന്നുപോയി,
കോലങ്ങളൊക്കെ
മറന്നുപോയി,
കൂട്ടുകാരിൽ ചിലർ
വിട്ടുപോയി,
നശ്വരജീവിതം
സത്യമല്ലോ,
ഇല്ലിനി നേരം
അധികമില്ല,
സുന്ദരഭൂമിയെ
വിട്ടകലാൻ,
ദു:ഖം മറക്കുവാൻ,
സൗഹൃദമുണ്ണുവാൻ,
ഇത്തിരി നേരമ -
ങ്ങൊത്തിരിക്കാം,
സാഗരതീരത്ത്
നക്ഷത്രങ്ങളെ കണ്ട്
കുട്ടികളായി
കഥ പറയാം,
കായൽക്കരയിൽ,
നിലാവുള്ള രാത്രിയിൽ,
രാപ്പാടിയോടൊത്ത്
പാട്ടുപാടാം,
കൂട്ടരേ,
കൊച്ചിയുടെ മണ്ണിൽ
കാലുകുത്താം,
കൊച്ചിയുടെ മണ്ണിൽ
കൂടൊരുക്കാം.
Dr.Manoj.M.R.
Comments
Post a Comment