ഗ്ലോക്കോമ

ഗ്ലോക്കോമ.
......................

പുലർകാലസൂര്യനും
വെൺമേഘശകലവും
നിലാവുള്ള രാത്രിയും,
ഭൂമിയെത്ര സുന്ദരം,

കാഴ്ചയുള്ള കാലമോ
ജീവിതം മനോഹരം,
കാഴ്ചയില്ലെങ്കിലോ-
യിരുട്ടിലാകും നാളുകൾ,

നേത്രമർദ്ദമേറിയാൽ
ഗ്ലോക്കോമയും വന്നിടും,
മങ്ങുമല്ലോ ദൃശ്യവും,
അന്ധതയും വന്നിടാം,

കണ്ണിനുള്ള രോഗമോ,
ചികിത്സ തേടിത്തീർക്കണം,
നല്ല ലോകം കാണുവാൻ
മിഴികളെന്നും കാക്കണം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി