കവിത

കവിത.
................

വാത്സല്യത്തേനൂറും
വാക്കാണ് കവിത,
പ്രണയസ്സുഗന്ധമാം
കാറ്റാണ് കവിത,

ആനന്ദം പൂക്കുന്ന
പൂമരം, കവിത,
സ്നേഹനിറമാർന്ന
പൂവാണ് കവിത,

വിരഹത്തിൻ രുചിയുള്ള
കടലാണ് കവിത,
സാന്ത്വനമേകുന്ന -
യക്ഷരം, കവിത,

മാനുഷചിത്തത്തിൻ
കനവാണ് കവിത,
ഹൃദയത്തിനുള്ളിലെ
നോവാണ് കവിത,

ദീപ്തനക്ഷത്രമാം
അറിവാണ് കവിത,
ആത്മഹർഷത്തിൻ
നിലാവാണ് കവിത,

ഭാവിശ്രേയസ്സിന്റെ
ഉദ്വേഗം, കവിത,
ഉൽക്കൃഷ്ടജീവിത -
ദർശനം, കവിത,

സൃഷ്ടികർത്താവിന്റെ
സംഗീതം, കവിത,
കാവ്യാംഗനയുടെ
വരദാനം, കവിത.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി