രാക്കുയിൽ
ആരെയോർത്ത് നീ
പാടുന്നു രാക്കുയിലേ,
നിശാഗന്ധികൾ പൂക്കുന്ന
ഈ നീലരാവിൽ,
ആരെയോർത്തു നീ
കേഴുന്നു രാക്കുയിലേ,
പൂനിലാവൊഴുകുന്ന
ഈ നീലരാവിൽ,
നിൻ മധുരവിഷാദഗാനം
ഇന്നേത് ഹൃദയത്തിൽ
ശ്രുതിമീട്ടും,
ഇന്നേത് ഹൃദയത്തിന്
സ്വരമൂട്ടും,
നിൻ പ്രണയഗീതം കേട്ട്
മിഴി തുറന്നല്ലോ താരകങ്ങൾ,
നിൻ വിരഹഗാനം കേട്ട്
മിഴി തുടച്ചല്ലോ താരകങ്ങൾ .
Comments
Post a Comment