കൂട്ട്
കൂട്ട്.
.........
കൂട്ടൊന്ന് കൂടി
നാം ഹർഷമോടെ,
വാസന്തഋതു -
വിലെ പൂക്കളായി,
കളിയും ചിരിയും
കുട്ടിക്കുറുമ്പുകളും,
നിമിഷങ്ങളെന്നും
സജീവമാക്കി,
കൊഴിയുന്ന പൂക്ക-
ളെ തേങ്ങലോടെ,
ദു:ഖാർത്തരായ്
നാം നോക്കിനിന്നു,
ഇത്തിരി പിണക്ക-
ങ്ങളിടയ്ക്കിടയ്ക്ക്,
മൗനത്തിൻ പാഠം
പറഞ്ഞു തന്നു,
മനസ്സുകൾ വെവ്വേ-
റെ പൂക്കൾപോലെ,
എന്നാൽ ഹൃദയസു-
ഗന്ധമതൊന്നുപോലെ.
Dr.Manoj.M.R.
Comments
Post a Comment