ശ്രീരാമകൃഷ്ണപരമഹംസൻ

ശ്രീരാമകൃഷ്ണപരമഹംസൻ.
................................

ഭാരതത്തിൽ
അവതരിച്ച
യോഗനാഥൻ നീ,

വംഗനാട്ടിൽ
വിരിഞ്ഞോരു
ജ്ഞാനസൂനം നീ,

ദക്ഷിണേശ്വര -
ദേശം വാഴും
ദേവസ്സാന്നിധ്യം,

കാളിയമ്മയ്ക്ക -
രുമയായ
ഭക്തവത്സലൻ,

നിന്റെ രൂപം
എൻ മനസ്സിൽ
മഴവില്ലായി,

നിൻ വചനം
ഹൃത്തടത്തിൽ
അമൃതവർഷം,

നിന്റെ നാമം
അധരത്തിൽ
ജപിക്കും മന്ത്രം,

നിൻ സ്മൃതിയിൽ
അടങ്ങുന്നെൻ
ചപലചിത്തം,

നിൻ ചരണം
എനിക്കെന്നും
ശരണതല്പം,

വൈകിടാതെ
തെളിക്കെന്നിൽ
മോക്ഷദീപകം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി