ശിവോഹം
ശിവോഹം.
.....................
പ്രാപഞ്ചികത്തിന്റെ
സത്തായിരിക്കുന്ന
ചിന്മയരൂപാ,
ശിവോഹം ശിവോഹം,
ചിത്തത്തിനുള്ളിലെ
ദൃക്സാക്ഷിരൂപനാം
ജ്ഞാനസ്വരൂപാ,
ശിവോഹം ശിവോഹം,
ധ്യാനാംബരത്തിലെ
ഓങ്കാരനാദമാം
സത്യസ്വരൂപാ,
ശിവോഹം ശിവോഹം,
ആത്മബോധത്തിലെ
സച്ചിദാനന്ദമാം
പൂർണ്ണസ്വരൂപാ,
ശിവോഹം ശിവോഹം,
ശുദ്ധാവബോധമായ്
നിത്യവും വാഴുന്ന
നിർമ്മലരൂപാ,
ശിവോഹം ശിവോഹം.
Dr.Manoj.M.R.
Comments
Post a Comment