സ്ത്രീത്വം
Myസ്ത്രീത്വം.
...................
ജീവന്റെ മലർവാടി
പൂത്തുലഞ്ഞു,
അഴകുള്ള പൂക്കൾ
നിറഞ്ഞുവെങ്ങും,
ശ്രീയുള്ള സ്ത്രീത്വം
ലോകത്തിലായ്,
നിറമുള്ള പൂവായ്
ലസിച്ചുവല്ലോ,
കൽമഷമില്ലാത്ത
ബാല്യങ്ങളും
മുല്ലപ്പൂമൊട്ടായി
ശോഭയേന്തി,
പനിനീർപ്പൂവായി
പ്രേമപൂർവ്വം,
പ്രണയസുഗന്ധം
പരത്തിയെങ്ങും,
ചിത്തം ചുവന്നപ്പോൾ
തെച്ചിയായി,
ചെമ്പകപ്പൂവായി
വിരഹമോതി,
നവോഢയാം
കണിക്കൊന്നയായി,
ആത്മവിശുദ്ധിയാൽ
ആമ്പലായി,
ശ്രീയുള്ള സ്ത്രീത്വമെ,
വാഴ്കയെന്നും,
ജീവന്റെ മലരായി
വാഴ്കയെന്നും.
Dr.Manoj.M.R
മാധവമാസം
അണഞ്ഞുവല്ലോ
അഴകുള്ള പൂക്കൾ
നിറഞ്ഞുവെണ്ടും
ജീവിതമലർവാടി
പൂത്തുലഞ്ഞു
അഴകുള്ള പൂക്കൾ
നിറഞ്ഞുവെങ്ങും
ശ്രീയെഴും സ്ത്രീത്വം
പുഷ്പങ്ങളായ്
ജീവിതവാടിയിൽ
പൂത്തുലഞ്ഞു
അഴകിലൊരുങ്ങും
ത്രിസ്സന്ധ്യയെപ്പോൽ
മോഹിനി മാരാക്
ചമഞ്ഞു നിന്നു
കൽമഷമില്ലാത്ത
ബാല്യകാലം
മുല്ലപ്പൂമൊട്ടിൻ
വിശുദ്ധിയായി
സ്നേഹസുഗന്ധം
പരത്തി യെങ്ങും
പ്രണയത്തിൻ പനി
നീർപ്പൂക്കളായി
ശോഭിച്ചു നിൽക്കും
കണിക്കൊന്ന പോൽ
ലജ്ജ തുളുമ്പും
നവോഢയായി
ആമ്പലിൻ ആത്മ
വിശുദ്ധി പോലെ
അമ്മമനസ്സും
വിളങ്ങിയല്ലോ
ചിത്തം ചുവന്നപ്പോൾ
ചെമ്പരത്തി
പൊട്ടിച്ചിരിക്കുമ്പോൾ
തെച്ചി പോലെ
ചെമ്പകപ്പൂവായ്
വിരഹമോതി
കണ്ണീര് വാർക്കും
കമലമായി
ജീവന്റെ പീയുഷ
മധു പകരാൻ
ശ്രീയുള്ള സ്ത്രീത്വം
പുലർന്നുവെന്നും
Comments
Post a Comment