കൃഷ്ണതുളസി
കൃഷ്ണതുളസി.
.............................
ഘനശ്യാമവർണ്ണാ നിൻ
മാറിൽ ശയിക്കുവാൻ,
എത്രയോ നാളായ്
ഞാൻ തപസ്സിരിപ്പൂ,
രാഗിണി രാധപോൽ
നിന്നെ പുണരുവാൻ,
എത്രയോ നാളായ്
ഞാൻ കൊതിച്ചിരിപ്പൂ,
നിത്യേന നിൻരൂപ -
മേറെ സ്മരിക്കയാൽ,
രാഗാർദ്രയായി
ഞാനിരുണ്ടുപോയി,
നിൻ സ്വേദഗന്ധം
നുകർന്നിടാനെന്നെ
നീ, പൂമാല പോലെ -
യണിഞ്ഞിടുമോ,
നിൻ വേണുഗാനത്തി-
നൊപ്പമെൻ ഗന്ധവും,
പാരിലെല്ലാർക്കുമായ്
പകർന്ന് നൽകാം,
നിൻമുടിക്കെട്ടിലെ
പീലിയുമൊത്തന്ന്,
ആമോദമോടെ
ഞാൻ നൃത്തമാടാം.
Dr.Manoj.M.R.
Comments
Post a Comment