ഘനശ്യാമ
ഘനശ്യാമമോഹനകൃഷ്ണാ
നന്ദനഗോപകുമാരാ
ഏഴയാം എന്നെ നീ കണ്ടോ,
നിന്നരുകിലായ് നിൽപ്പത് കണ്ടോ
(ഘനശ്യാമ...)
അഴൽമഴ പെയ്യുമീ രാവിൽ
ഗിരിധരനായെന്നെ കാക്കൂ
മിഴിധാരയൊഴുകുമീ നേരം
മനതാരിൽ വന്നു നിറയൂ
(ഘനശ്യാമ...)
മിഴിയിലെ കണ്ണുനീർ മുത്താൽ
ഞാൻ കോർത്ത വൈഡൂര്യമാല്യം
സ്വീകരിക്കൂ എന്റെ നാഥാ
അണിയുക നിൻ തിരുമാറിൽ
( ഘനശ്യാമ....)
Comments
Post a Comment