സ്മരണിക

സ്മരണിക.
.....................

നവോന്മേഷത്തിൻ
കിരണവുമായി,
പുഞ്ചിരി തൂകുന്നു
പൊൻപുലരി,

തുഷാരബിന്ദുവിൻ
ചുംബനത്താൽ,
സ്മൃതിയാം മലരുകൾ
മിഴിതുറന്നു,

'കെജിയെമ്മോയെ'
പടുത്തുയർത്താൻ,
നേതാക്കളേറെ
വിയർപ്പൊഴുക്കി,

അണികളുമൊന്നായി,
ഒത്തുകൂടി,
സംഘടിച്ചങ്ങനെ
ശക്തരായി,

സ്വാഭിമാനത്തിനെ
കാത്തരുളാൻ,
പോരാട്ടമെത്രയോ
നാം നടത്തി,

ഇന്ന് കാണുന്നൊരീ
സൗഭാഗ്യങ്ങൾ,
പൂർവ്വികർ നൽകിയ
ദാനമല്ലേ,

പുത്തനുണർവ്വിന്റെ
ഗീതകങ്ങൾ,
പോരാട്ടവീര്യത്തിൻ
ഗാഥയല്ലേ,

നെഞ്ചോട് ചേർക്കണം
സംഘടന,
ഹൃത്തിലെ ഗാഢ -
പ്രണയംപോലെ,

എന്നും സ്മരിക്കാം
ഹൃദയപൂർവ്വം,
എന്നും വണങ്ങാം
വിനയപൂർവ്വം,

സ്നേഹം തുടിക്കുന്ന
വാക്കിനാലേ,
സ്മരണികയിന്ന്
പണിഞ്ഞുയർത്താം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി