തുഷാരബിന്ദുക്കൾ
തുഷാരബിന്ദുക്കൾ.
................................
മഞ്ഞിൻകണങ്ങളേ,
നിർമ്മലചാരുതേ,
ആരുടെ അശ്രു-
കണങ്ങൾ നിങ്ങൾ,
രാഗവിലോലയാം
നീലനിശീഥിനി,
ഹർഷബാഷ്പങ്ങൾ
ചൊരിഞ്ഞുവെന്നോ,
ഹേമന്തരാവിലെ
ഹിമകരനുള്ളിലെ
മുഗ്ധാനുരാഗം
ഉറഞ്ഞുവീണോ,
ഗാന്ധർവ്വരാഗത്തിൻ
മന്ത്രമുരുവിട്ട
പൂവിന്റെയുള്ളിലെ
തേൻകണമോ,
ആകാശമുറ്റത്തിൽ
ആതിരയാടുന്ന
താരകക്കൂട്ടത്തിൻ
സ്വേദനമോ,
ഉദയകിരണത്തിൻ
ചുംബനമേൽക്കുവാൻ,
ഭൂതലം നന്നേ
കുളിരണിഞ്ഞോ,
നീഹാരബിന്ദുക്കൾ
എന്നും മനതാരിൽ,
ആനന്ദനിർവൃതി -
യേകുമല്ലോ.
Dr.Manoj.M.R.
Comments
Post a Comment