ഏകലവ്യൻ
ഏകലവ്യൻ ഞാൻ
ഏകലവ്യൻ
ഗാനസപര്യയിൽ
ഏകലവ്യൻ
കാര്യമായ് കൂട്ടണ്ട
ഗാനങ്ങളെ
മോദമോടിന്ന് ഞാൻ
പാടുകിലും
ഗാനങ്ങൾ കേട്ടുകേ-
ട്ടെന്റെയുള്ളിൽ,
പാടിപ്പഴകുവാൻ
മോഹമായി,
സംഗതിയൊക്കെ
കണക്കുതന്നെ,
താളപ്പിഴകളും
കൂടെയുണ്ട്,
എങ്കിലുമൊന്നു
ഞാൻ പാടിടട്ടെ,
ഹൃദയം തുറന്നൊന്ന്
പാടിടട്ടെ,
കുറ്റങ്ങളൊക്കെ
ക്ഷമിക്ക വേണം,
ഇല്ല ഗുരുനാഥൻ
പാരിടത്തിൽ,
ഏകലവ്യൻ ഞാൻ
ഏകലവ്യൻ,
ഗാനലോകത്തിലെ
ഏകലവ്യൻ .
Comments
Post a Comment