വേനൽ

വേനൽ.
.................

വേനലവധി
ഇങ്ങെത്തിയല്ലോ,
വിദ്യാലയങ്ങ-
ളടച്ചുവല്ലോ,

എങ്കിലുമിന്നീ
കടുത്ത ചൂടിൽ,
കളികളിലെങ്ങനെ
നാം മുഴുകും,

എന്തൊരു ചൂടിത്
നാട്ടിലെല്ലാം,
പൊള്ളിപ്പൊളിയുന്നു
ദേഹമെല്ലാം,

ദാഹിച്ചു വയ്യല്ലോ
കൂട്ടുകാരേ,
കിണറുകളെല്ലാം
വരണ്ടുപോയി,

നീന്തിത്തുടിക്കുവാൻ
പുഴകളില്ല,
തോടും കുളങ്ങളും
വറ്റിയല്ലോ,

ഇല്ലില്ല നെല്ലിക്ക,
ജാമ്പക്കയും,
മെല്ലെക്കടിക്കുവാൻ
പേരയ്ക്കയും,

കശുമാങ്ങയില്ല
കരിക്കുമില്ല,
ഊറിക്കുടിക്കുന്ന
മാങ്ങയില്ല,

കയറിക്കളിക്കാൻ
മരങ്ങളില്ല,
കയറിക്കിടക്കാൻ
തണലുമില്ല,

കാട്ടുതീ പോലെയ-
ങ്ങാളും വെയിൽ,
ചുട്ടുപഴുത്തല്ലോ
പൂഴിമണ്ണും,

മർത്ത്യന്റെ ചെയ്തി-
കൾ കണ്ടുകണ്ട്,
ആദിത്യദേവനും
കോപിച്ചുവോ,

ഭൂലോകജീവിതം
ഭസ്മമാക്കാൻ,
തീക്കനൽ വാരി -
യെറിയുകയോ,

പാഠം പഠിക്കണം
നമ്മളെല്ലാം,
തണലും സുരക്ഷയും
പ്രകൃതി മാത്രം,

പ്രപഞ്ചമില്ലെങ്കിലോ
നമ്മളില്ല,
ജീവനും പ്രകൃതിയു-
മൊന്നുതന്നെ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി