വരിക വരിക

വരിക വരിക തോഴരേ
കൊച്ചി രാജ്യം കാണുവാൻ
വരിക വരിക കൂട്ടരേ
സൗഹൃദം നുകരുവാൻ
(വരിക ....)

കായലിന്റ കരയിലായ്
ചീനവലക്കരികിലായ്
നീലരാവിൽ പാടിടാം
സ്നേഹഗാനമാലകൾ
(വരിക .....)

വർഷകാലമേഘമേ
ഹർഷമോടെ പെയ്തിടൂ
തോഷമോടെയാടിടാം
മയൂരനൃത്തമുദ്രകൾ
(വരിക .......)

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി