മാരനെത്തേടി

മാരനെത്തേടി...
..............................

കായലിൽ മാറിലെ
കുഞ്ഞോളമേ,
ചൊല്ലുകയെന്നോട്
നിൻ കഥകൾ,

സഖികളോടൊത്ത്
രസിച്ചുകൊണ്ട്,
ആരെ തിരഞ്ഞ്
നീയൊഴുകിടുന്നൂ,

കണ്ണനെ തിരയുന്ന
രാധയെപ്പോൽ,
നിൻ കടക്കണ്ണ്
തിളങ്ങിടുന്നു,

ഉദയകിരണത്തിൻ
ചുംബനത്താൽ,
പൊൻ നിറമാർന്നല്ലോ
നിൻ വദനം,

മാരുതൻ നിന്നോട്
മന്ത്രിച്ചുവോ,
മാരന്റെ മധുരമാം
കൊഞ്ചലുകൾ,

നിൻ ഹൃദയത്തിൻ
പ്രണയസ്പന്ദം,
താളം പിടിക്കുന്നു
ജലപ്പരപ്പിൽ,

നിന്നുടെ ഗീതകം
കേട്ടുകേട്ട്,
തുള്ളിക്കളിക്കും
പരൽമീനുകൾ,

നാണംകുണുങ്ങിയാം
നീർക്കാക്കകൾ,
ലജ്ജയാലിപ്പോൾ
മുഖം കുനിപ്പൂ,

നിൻ കഥ കേൾക്കുവാൻ
കാതോർത്തുവോ,
ആലോലമാടുന്ന
ആമ്പൽപ്പൂവ്,

നിന്നുടെ മാരനെ
കാണുവോളം,
കൂട്ടിനായുണ്ടെൻ
കൊതുമ്പുവള്ളം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി