കൈലാസനാഥൻ
കൈലാസനാഥൻ.
................................
കൈലാസനാഥാ
മൃത്യുഞ്ജയാ,
എന്തിനെ ധ്യാനി -
ച്ചിരിപ്പൂ നീയും,
നിന്നെ ഭജിക്കുന്നു
ഞങ്ങളെല്ലാം,
നീയോ, ഭജിക്കുന്ന -
താരെ ദേവാ,
നിൻമുടിക്കെട്ടിന്റെ
താഴ്വരയിൽ,
ഹുങ്കാരമോടെ
പതിക്കും ഗംഗ,
പാർവ്വണചന്ദ്രിക
നിൻ ശിരസ്സിൽ,
സുന്ദരസ്വപ്നങ്ങൾ
നെയ്തുകൂട്ടെ,
പാർവ്വതിയമ്മയും
കുഞ്ഞുങ്ങളും,
സംസാരദു:ഖങ്ങൾ
പങ്കുവയ്ക്കെ,
ലോകത്രയത്തിന്റെ
പാലകനായ്,
താണ്ഡവമാടുന്ന
വേളയിലും,
നിൻ മനമെങ്ങനെ
സൗമ്യമായി,
ധ്യാനം തുടരുന്നു
ദേവദേവാ,
മാനസ്സരോവര -
തീർത്ഥമായി,
ഇന്നെന്റെ ചിത്ത-
മടങ്ങിടുമ്പോൾ,
അറിയുന്നു നിന്നുടെ
ആത്മധ്യാനം,
എങ്ങും നിറഞ്ഞുള്ള
പൂർണ്ണബോധം.
Dr.Manoj.M.R.
Comments
Post a Comment