സ്ത്രീ
ശ്രീയെഴും സ്ത്രീകൾ
പുഷ്പങ്ങളായ്,
ജീവിതവാടിയിൽ
പൂത്തുലഞ്ഞു,
അഴകിലൊരുങ്ങും
ത്രിസ്സന്ധ്യയെപ്പോൽ,
മോഹിനിമാരായ്
ചമഞ്ഞൊരുങ്ങി,
മുല്ലപ്പൂമൊട്ടിൻ
വിശുദ്ധിയായി,
കൽമഷമില്ലാത്ത
ബാല്യകാലം,
സ്നേഹസ്സുഗന്ധം
പരത്തിയെങ്ങും,
പ്രണയപ്പനിനീരിൻ
പൂക്കളായി,
ശോഭിച്ചു നിൽക്കും
കണിക്കൊന്നപോൽ,
ലജ്ജ തുളുമ്പും
നവോഢയായി,
ആമ്പലിൻ ആത്മ-
വിശുദ്ധിയായി,
അമ്മ മനസ്സ്
വിളങ്ങിയെങ്ങും,
ചിത്തം ചുവക്കുമ്പോൾ
ചെമ്പരത്തി,
പൊട്ടിച്ചിരിക്കുമ്പോൾ
തെച്ചിയായി,
ചെമ്പകപ്പൂവായ്
വിരഹമോതി,
കണ്ണീര് വാർക്കും
കമലമായി,
ജീവന്റെയാനന്ദ -
മധു പകരാൻ,
ശ്രീയെഴും സ്ത്രീത്വം
പുലർന്നുവെന്നും.
Comments
Post a Comment