ഒരു ഗാനം
ഒരു ഗാനം.
..................
രുദ്രവീണാതന്ത്രികൾ
പാടുന്നു,
അനുരാഗത്തിൻ
ആനന്ദവീചികൾ,
താമരപ്പൊയ്കയിൽ
നീന്തിത്തുടിക്കുന്നു
പ്രണയസുമങ്ങളാം
രജതഹംസങ്ങളും,
( രുദ്രവീണാ ....)
പാതി കൂമ്പിയ നിൻ
മിഴിയിണകളിൽ,
ശ്യാമദേവന്റെ
വർണ്ണവൃന്ദാവനം,
പാതി വിരിഞ്ഞ നിൻ
ചൊടിയിണകളിൽ,
പ്രേമപീയൂഷ -
നീഹാരബിന്ദുക്കൾ
( രുദ്രവീണാ ....)
സായന്തനത്തിന്റെ
സിന്ദൂരകാന്തിപോൽ,
ലജ്ജയാലോ തുടു -
ക്കുന്നു കവിളുകൾ,
രാസലീലാനർ -
ത്തനമാടുവാൻ,
അണിഞ്ഞുവോ നിൻ
സൗവർണ്ണനൂപുരം
(രുദ്രവീണാ ....)
Dr.Manoj.M.R.
Comments
Post a Comment