ഗാനം
ഗാനം.
...........
നിൻ മിഴിപ്പൂക്കൾ
ചുവന്നതെന്തേ,
സാന്ധ്യസിന്ദൂരം
ഉതിർന്ന് വീണോ,
നിൻ മിഴിപ്പൂക്കൾ
നനഞ്ഞതെന്തേ,
സ്വപ്നദലങ്ങൾ
കൊഴിഞ്ഞ് വീണോ,
(നിൻ മിഴിപ്പൂക്കൾ .. )
നിൻ ഹൃദയത്തിലെ
സ്നേഹബാഷ്പം,
നീർമണിമുത്തായ്
തുളുമ്പി നിന്നു,
നിന്നധരത്തിലെ
പ്രേമഗാനം,
നൊമ്പരം ചൂടി
വിതുമ്പി നിന്നു,
(നിൻ മിഴി...)
ഇന്നെന്റെ മാനസം
തേങ്ങിടുമ്പോൾ,
ഗാനത്തിൻ പല്ലവി
ഞാൻ മറന്നു,
എങ്കിലുമിന്ന് ഞാൻ
പാടിടട്ടെ,
മൗനത്തിൻ രാവ്
കനക്കും മുമ്പ്
(നിൻ മിഴി .....)
Dr.Manoj.M.R.
Comments
Post a Comment