സർഗ്ഗചൈതന്യമേ

ഒരു ഗാനം.
...................

സർഗ്ഗചൈതന്യമേ
മൂകാംബികേ,
അക്ഷരപ്പൂക്കളായ്
വിരിയുക നീ,
നിൻ മൃദുമന്ത്രണ-
മുദ്രകൾക്കായ്,
ധ്യാനിച്ചിരിപ്പൂ
ഞാൻ മൗനമായി
(സർഗ്ഗ .... )

മാധുര്യമധുകണ-
മിറ്റുവീഴും
കാവ്യസുമങ്ങളെ
സ്വീകരിക്കാൻ,
തൂലികത്തുമ്പും
പൂത്താലവുമായ്,
നിത്യവും നിന്നെ
ഞാൻ കാത്തിരിപ്പൂ,
(സർഗ്ഗ .... )

രാഗസുധാരസ -
സൗപർണ്ണിക,
എന്റെ കിനാവിനെ
ചുംബിക്കവെ,
എന്നിലൂടൊഴുകൂ
നാദമയീ,
ഗാനമായൊഴുകൂ
സ്വരസുന്ദരീ
(സർഗ്ഗ .....)

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി