തിരുവില്വാമല വാഴും
ഭക്തിഗാനം.
തിരുവില്വാമല വാഴും ....
................................
തിരുവില്വാമല വാഴും,
രാമഭദ്രാ!
വില്വാദ്രിനാഥാ,
ശ്രീരാമചന്ദ്രാ!
മോക്ഷം കൊതിക്കും
മനസ്സുമായി, നിൻ
പാദാരവിന്ദത്തിൽ
തപസ്സിരിപ്പൂ
(തിരുവില്വാ ....)
കൂവളയിലയാൽ
മാലകെട്ടി,
ശ്രീരാമമന്ത്രം
ജപിച്ചുകൊണ്ട്,
ആഞ്ജനേയനാം
യോഗിയെപ്പോൽ,നിൻ
പാദാരവിന്ദത്തിൽ
ലയിച്ചിരിപ്പൂ,
(തിരുവില്വാ ....)
നിന്നുടെ ഹൃദയ-
വൈഡൂര്യരത്നം,
ലക്ഷ്മണദേവനി-
ലെന്നപോലെ, നിൻ
കരുണാകടാക്ഷം
പതിഞ്ഞുവെന്നിൽ,
ഹർഷനിളാനദി -
യൊഴുകിയെന്നിൽ
(തിരുവില്വാ.....)
Dr.Manoj.M.R.
Comments
Post a Comment