രമണസദ്ഗുരു
ഗാനം
രമണസദ്ഗുരു ....
.............................
രമണസദ്ഗുരു!
രമണസദ്ഗുരു!
അരുണാചലത്തിലെ
പരമഗുരു,
ആത്മാവിന്നദ്വൈത-
ബോധസ്വരൂപനായ്,
ഹൃദയത്തിൻ പൊരുളായി
വാഴും ഗുരു
(രമണസദ്ഗുരു ... )
ആത്മവിചാരത്തിൻ
ശുദ്ധാവബോധമായ്,
നിത്യവും നീയെന്നിൽ
തെളിയേണമേ,
ധ്യാനവിഹായസ്സി-
ലാനന്ദഭാവമായ്,
പ്രജ്ഞാനമായെന്നിൽ
നിറയേണമേ
(രമണസദ്ഗുരു .....)
സംസാരവീഥിയി-
ലെന്നെ തുണയ്ക്കുന്ന,
കാർത്തികദീപമായ്
ജ്വലിക്കേണമേ,
സദ്ഗുരു കാട്ടുന്ന
നേർവഴി തന്നിലായ്,
ഞാനും ചരിക്കട്ടെ
മെല്ലെ മെല്ലെ
(രമണസദ്ഗുരു .....)
Dr.Manoj.M.R.
Comments
Post a Comment