അക്ഷരപ്പൂക്കൾ
അക്ഷരപ്പൂക്കൾ.
..............................
അക്ഷരപ്പൂക്കളെ
സ്നേഹിച്ചു, മുറ്റത്തെ
മന്ദാരപ്പൂക്കളെ -
യെന്നപോലെ,
പരിമളമൂറുന്ന
പിച്ചകപ്പൂവുപോൽ,
സൗരഭ്യമെന്നും
പകർന്നു വാക്ക്,
അമ്പിളിപോലെ
തിളങ്ങുന്ന ചിന്തകൾ,
ഹൃദയത്തിനെന്നും
വെളിച്ചമേകി,
ആതിരനാളിലെ
രാപ്പാടിയെപ്പോലെ,
ഗാനമുതിർക്കും
മൊഴികളെന്നും,
സ്വപ്നങ്ങൾ നെയ്യുവാ-
നെന്നെപ്പഠിപ്പിച്ചു,
പുസ്തകത്താളിലെ
ഗീതകങ്ങൾ,
വായനയെന്നുമെ-
ന്നന്തരാത്മാവിലായ്,
നറുതേൻ നിറയ്ക്കുന്നു,
മെല്ലെ മെല്ലെ.
Dr.Manoj.M.R.
Comments
Post a Comment