യമുനയൊഴുകുന്നു
ഗാനം.
യമുനയൊഴുകുന്നു
മോഹിനിയായി,
മധുരവൃന്ദാവനത്തിൽ,
കണ്ണന്റെ മധുരവൃന്ദാവനത്തിൽ,
യമുനയൊഴുകുന്നു
വിരഹിണിയായി
വിധുരവൃന്ദാവനത്തിൽ,
രാധതൻ വിധുരവൃന്ദാവനത്തിൽ
( യമുനയൊഴുകുന്നു)
വ്രീളാവതിയാം യമുനേയിന്നു നീ,
പ്രണയക്കിനാവുകൾ കണ്ടോ,
നീ കണ്ണന്റെ മാറിൽ ശയിച്ചോ,
രാധയെപ്പോലെ നീ
കണ്ണനെ മോഹിച്ച്,
നൃത്തങ്ങളാടുവതുണ്ടോ,
ലാസ്യനൃത്തങ്ങളാടുവതുണ്ടോ,
(യമുനയൊഴുകുന്നു)
പ്രേമവതിയാം യമുനേയിന്നു നീ,
പ്രണയഗീതകം കേട്ടോ,
നീ കണ്ണന്റെ ഗാനങ്ങൾ കേട്ടോ,
രാധയെപ്പോലെ നീ
വേണുഗാനം കേട്ട്,
പ്രേമസായൂജ്യമടഞ്ഞോ,
നീ പ്രേമനിർവൃതിയടഞ്ഞോ
( യമുനയൊഴുകുന്നു)
Dr Manoj.M.R.
Comments
Post a Comment