അഖിലാണ്ഡേശ്വരീ

അഖിലാണ്ഡേശ്വരീ!
ആനന്ദദായിനീ!
ആദിപരാശക്തീ!
കൈ തൊഴുന്നേൻ
വേദത്തിൻ പൊരുളായി
വേദാന്തസാരമായി
വാഴും സരസ്വതീ
കൈ തൊഴുന്നേൻ
(അഖിലാ ....)

എന്നിലെ സംസാര
ദു:ഖങ്ങളൊക്കെയും
നിൻ മന്ദഹാസത്തിൽ
മറന്നു പോയി,
എന്നിലെ യജ്ഞാന
വാസനയൊക്കെയും
നിൻ നേത്രദീക്ഷയിൽ
മറഞ്ഞു പോയി
(അഖിലാ ....)

നിന്റെ സാമീപ്യത്താൽ
ജ്ഞാനം ഭുജിക്കുന്ന
അരയന്നപ്പക്ഷിയായ്
ഞാൻ മാറി
നിന്റെ സാമീപ്യത്താൽ
ഗാനം പൊഴിക്കുന്ന
പൂങ്കുയിൽപ്പക്ഷിയായ്
ഞാൻ മാറി
(അഖിലാ ....)

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി