എനിക്കായ്
ഗാനം.
എനിക്കായ് ....
..........................
എനിക്കായ് ക്രൂശിതനാം ഗുരുവേ,
പുനർജ്ജനിച്ചന്നു നീ-
യെന്റെയുള്ളിൽ,
ദൈവത്തിൻ പുത്രനാം
ചൈതന്യമേ,
അമരനാണെന്നും നീ-
യെന്റെയുള്ളിൽ
(എനിക്കായ് ... )
കാലുഷ്യം നിറയുന്ന
മാനസത്തിൽ,
മനസ്സാക്ഷിയാം ദീപമായ്
തെളിഞ്ഞവനേ,
വഴിതെറ്റി അലയുമെൻ
ചിന്തകളെ,
കടിഞ്ഞാണിട്ട് നിർത്തുന്ന
പൊന്നിടയാ,
(എനിക്കായ് ....)
സ്നേഹമായൊഴുകുന്ന
നിൻ വചനം,
സ്വർഗ്ഗങ്ങൾ തീർക്കുന്നു
എന്റെയുള്ളിൽ,
സത്യത്തിൻ നായകാ,
യേശുനാഥാ,
ഉയിർത്തെഴുന്നേറ്റു നീ-
യെന്റെയുള്ളിൽ
(എനിക്കായ് ....)
Dr.Manoj.M.R.
Comments
Post a Comment