ശിവപ്പെരുമാളാം
ഭക്തിഗാനം.
ശിവപ്പെരുമാളാം....
..............................
ശിവപ്പെരുമാളാം
പൊരുളായി മാറുവാൻ,
അകതാരിലെന്നും ഞാൻ
കൊതിച്ചിരിപ്പൂ,
മനതാരിലെന്നും നിൻ
ധന്യത പുൽകുവാൻ,
മൗനമായെന്നും ഞാൻ
തപസ്സിരിപ്പൂ
(ശിവപ്പെരുമാളാം...)
ആനന്ദദായകാ!
ഈ പുൽക്കൊടിയെ നീ,
നിൻ തിരുജടയിൽ
തിരുകിടുമോ,
ആശ്രിതവത്സലാ!
ഈ ഭസ്മകണത്തിനെ
നിൻ തിരുനെറ്റിയിൽ
അണിഞ്ഞിടുമോ
(ശിവപ്പെരുമാളാം...)
നിൻ പാദരേണു വായി
ഭൂതഗണത്തോടൊപ്പം,
ആനന്ദനൃത്തത്തിൽ ഞാൻ
പങ്കുചേരാം,
നിൻ വിരൽത്തുടിപ്പായി
നാദലയത്തോടൊപ്പം
ആനന്ദരവത്തിൽ ഞാൻ
അലിഞ്ഞുചേരാം
(ശിവപ്പെരുമാളാം...)
Dr.Manoj.M.R.
Comments
Post a Comment