റംസാൻ

റംസാൻ.
...............

റംസാൻ നിലാവ്
പരന്നു,
വാനം തുഷാരഹാ -
രമണിഞ്ഞു,
നന്മമരങ്ങൾ പൂത്തു,
മനസ്സിൽ സ്നേഹ-
സുമങ്ങൾ വിരിഞ്ഞു,

നോമ്പ് വ്രതത്തിൻ
വിശുദ്ധിയാലേ,
പ്രാർത്ഥനയെന്നിൽ
നിറഞ്ഞു,
നവീകരിച്ചൊരു
ദേഹമനസ്സാൽ,
ധന്യത പുൽകി
ഹൃദയം,

സഹോദരന്റെ -
യീറൻ കണ്ണുകൾ,
വ്യസനമുണർത്തി -
യെന്നിൽ,
സന്തോഷത്തിൻ
ചെറുതിരിവെട്ടം,
നിനക്കായ് കരുതും
ഞാനും.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി