അമ്പലമുറ്റത്തെ

ഗാനം.

അമ്പലമുറ്റത്തെ ....
................................
അമ്പലമുറ്റത്തെ
ആൽത്തറയിൽ ഞാൻ,
അമ്മയെ ധ്യാനിച്ചിരിപ്പൂ,
ആറ്റുകാലമ്മയെ
ധ്യാനിച്ചിരിപ്പൂ,
അമ്മതൻ കീർത്തനം
കാതിൽ മുഴങ്ങവെ,
അമ്മയെ ഓർത്തങ്ങിരിപ്പൂ,
ആറ്റുകാലമ്മയെ ഓർത്തങ്ങിരിപ്പൂ

(അമ്പലമുറ്റത്തെ ...)

ആൽമരക്കൊമ്പിലെ
തളിരില ഇളകുമ്പോൾ,
പൂങ്കുയിലെന്നോട് ചൊല്ലീ,
മെല്ലെ, പൂങ്കുയിലെന്നോട് ചൊല്ലി,
അമ്മതൻ ഹൃദയത്തിൽ
അലിയുക കുഞ്ഞേ നീ,
ഒരു ഭക്തിഗാനമായ ലിയൂ,
കുഞ്ഞേ നീ, ഒരു
ശുദ്ധരാഗമായലി യൂ

(അമ്പലമുറ്റത്തെ ...)

വെൺമേഘശകലങ്ങൾ
നർത്തനമാടുമ്പോൾ,
ആദിത്യനെന്നോട് ചൊല്ലീ,
മെല്ലെ, ആദിത്യനെന്നോട് ചൊല്ലി,
അമ്മതൻ ഹൃദയത്തിൽ
അലിയുക കുഞ്ഞേ നീ,
ഒരു മണിദീപമായ ലിയൂ,
കുഞ്ഞേ നീ, ഒരു പ്രേമകണമായലി യൂ
(അമ്പലമുറ്റത്തെ ...)

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി