ഏറ്റുപറയുന്ന
ഗാനം.
ഏറ്റുപറയുന്ന ...
............................
ഏറ്റുപറയുന്ന
ദു:ഖങ്ങളൊക്കെയും,
ആറ്റിത്തണുപ്പിക്കും
തമ്പുരാനേ,
ഏഴകൾക്കെന്നെന്നും
തുണയായിരിക്കുന്ന,
ഏറ്റുമാനൂരപ്പാ
കൈതൊഴുന്നേൻ
(ഏറ്റുപറയുന്ന...)
ഏഴരപ്പൊന്നാന
ചമയമൊരുക്കുന്ന
ശീവേലി ദർശിക്കും
വേള തന്നിൽ,
നിന്നെ പ്രകീർത്തിക്കും
പഞ്ചാക്ഷരീമന്ത്രം,
എന്നിൽ തെളിഞ്ഞല്ലോ
വിശ്വനാഥാ
(ഏറ്റുപറയുന്ന ...)
പുലർകാലസന്ധ്യയിൽ,
കൈലാസശൃംഗത്തിൽ,
മിന്നുന്നയരുണന്റെ
കിരണങ്ങൾപോൽ,
കർമ്മത്തിൻ സാക്ഷിയാം
ജ്ഞാനചക്ഷുസ്സായി,
എന്നിൽ നിറഞ്ഞല്ലോ
നിൻ പ്രകാശം
(ഏറ്റുപറയുന്ന ... )
Dr.Manoj.M.R.
Comments
Post a Comment