ഗുരുപൂർണ്ണിമ

ഗുരുപൂർണ്ണിമ.
..........................

ബോധനിലാവിന്റെ
സാന്ത്വനമായിന്ന്,
ഗുരുവരുളെന്നി-
ലൂടൊഴുകി,

ധ്യാനാംബരത്തിലെ
മാരിവില്ലായിന്ന്,
ഗുരുവരുളെന്നിൽ
തെളിഞ്ഞു,

ചന്ദനം മണക്കുന്നോ-
രക്ഷരപ്പൂക്കളായ്,
ഗുരുവരുളെന്നിൽ
വിടർന്നു,

സ്നേഹരസത്തിന്റെ
നിലയില്ലാക്കടലായി,
ഗുരുവരുളെന്നിൽ
വിളങ്ങി,

അന്തരാത്മാവിലെ-
യാനന്ദമൗനമായ്,
ഗുരുവരുളെന്നിൽ
നിറഞ്ഞു,

എന്നെ മറന്നോരു
ഞാനുമീ നേരത്ത്,
ബോധത്തിൻ
പൂർണ്ണതയായി.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി