അമ്പലപ്പുഴയിലെ
ഗാനം.
അമ്പലപ്പുഴയിലെ
പായസം നുണയവെ,
എന്നുള്ളിൽ നിൻരൂപം
തെളിഞ്ഞുവന്നു,
പാൽവെണ്ണ നുകരു-
ന്നോരമ്പാടിക്കണ്ണന്റെ
ഓമനപ്പൊൻമുഖം
തെളിഞ്ഞുവന്നു
(അമ്പലപ്പുഴ.....)
ഓടക്കുഴൽനാദഗാനം
പൊഴിക്കുന്ന
കായാമ്പൂവർണ്ണനെ
ഓർമ്മവന്നു,
പ്രേമം തുളുമ്പുന്ന
നൃത്തങ്ങളാടുന്ന
ഗോപികമാരെയും
ഓർമ്മവന്നു
(അമ്പലപ്പുഴ ....)
കുരുക്ഷേത്രയുദ്ധത്തിൽ
ശുംഖു മുഴക്കുന്ന,
പാർത്ഥന്റെ സാരഥി
മനസ്സിൽ വന്നു,
ആത്മരഹസ്യങ്ങൾ
വിദ്യയായോതുന്ന,
പരബ്രഹ്മസ്സദ്ഗുരു
മനസ്സിൽ വന്നു
(അമ്പലപ്പുഴ ....)
Dr.Manoj.M.R.
Comments
Post a Comment