ചെട്ടികുളങ്ങര

ഗാനം.

ചെട്ടികുളങ്ങര ....
.............................

ചെട്ടികുളങ്ങര
വാഴും ഭഗവതി,
ദുർഗ്ഗതിനാശിനീ
ദുർഗ്ഗാദേവി,
ശ്യാമളരൂപിയായെൻ
മനോമുകുരത്തിൽ,
നിത്യവും വാഴുന്ന
വരദായിനി

( ചെട്ടികുളങ്ങര ...)

തിളങ്ങും ത്രിശൂലത്താൽ
ഇരുളിനെ ഭേദിക്കും,
ശൂലിനീദുർഗ്ഗയാം
പരമേശ്വരീ,
എന്റെ മനസ്സിലെ -
യന്ധതമസ്സിനെ,
ജ്ഞാനത്തിൻ ജ്വാല-
യായ് മാറ്റുക നീ

( ചെട്ടികുളങ്ങര ...)

എൻ നിറഭക്തിയിൽ
സംപ്രീതയായി നീ,
എന്നിൽ ചൊരിയുമോ
സൗഭാഗ്യങ്ങൾ,
അറിവിന്റെയക്ഷരം
ദാനമായ് നൽകി നീ,
കാവ്യമലർവാടി
തീർത്തിടുമോ

( ചെട്ടികുളങ്ങര ...)

Dr Manoj.M.R

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി