ഭാരതം

ഭാരതം.
..............

ഭാരതമെന്നാൽ
പാരിനെയെന്നും
ഒന്നായ്ക്കാണും
നാടല്ലോ,

ഭാരതമെന്നാൽ
മനുരെയെല്ലാം
ഒന്നായ്ക്കരുതും
നാടല്ലോ,

ഭാഷകളനവധിയുണ്ടല്ലോ,
വേഷം പലവിധമുണ്ടല്ലോ,
എങ്കിലുമൊന്നായ്ത്തീരും
നമ്മൾ, ഭാരതമെന്ന
വികാരത്താൽ,

ഓങ്കാരത്തിൻ
മന്ത്രധ്വനികൾ
ഉയർന്നു കേട്ടൊരു
നാടല്ലോ,

പരമാത്മാവിൻ
മുക്തിരഹസ്യം,
ഉണർന്നു പാടിയ
നാടല്ലോ,

വേദാന്തത്തിൻ
സത്യം ചൊല്ലിയ
ഉപനിഷത്തിൻ
നാടല്ലോ,

മാനവരെന്നും
മാനിക്കുന്നൊരു
ഭാരതമെന്നുടെ
നാടല്ലോ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി