മയിൽപ്പീലിക്കണ്ണനെ
ഗാനം.
മയിൽപ്പീലിക്കണ്ണനെ...
................................
മയിൽപ്പീലിക്കണ്ണനെ
ഓർക്കുന്ന നേരത്ത്,
സുന്ദരി കാളിന്ദിയായി,
ഞാൻ നിന്റെ പ്രിയസഖി കാളിന്ദിയായി,
രാഗവിലോലയായ്
മന്ദമൊഴുകുന്ന
രാഗിണി കാളിന്ദിയായി,
ഞാൻ നിന്റെ പ്രിയസഖി
കാളിന്ദിയായി
(മയിൽപ്പീലി .....)
ഗോപാംഗനയായി
കണ്ണനെ പുൽകുവാൻ
മൃദുലകരങ്ങൾ നീട്ടി,
ഞാനെന്റെ തരളകരങ്ങൾ നീട്ടി,
പവിഴാധരത്തിലെൻ
ചുംബനമർപ്പിക്കാൻ,
പ്രണയസ്സരോരുഹമായി,
ഞാനൊരു ഹൃദ്യമാം പങ്കജമായി
(മയിൽപ്പീലി .....)
മുരളിക തന്നിലെ
ശ്രീരാഗമാകുവാൻ,
രാധയെപ്പോലെ കൊതിച്ചു,
ഞാനൊരു രാധികയാകാൻ കൊതിച്ചു ,
പ്രിയതരമായൊരു
ഗാനമായ്ത്തീരുവാൻ,
മാനസമെന്നേ കൊതിച്ചു,
എന്നുടെ മാനസം
നിന്നിൽ രമിച്ചു
(മയിൽപ്പീലി .....)
Dr.Manoj.M.R.
Comments
Post a Comment