തിരിച്ചുവരവ്
തിരിച്ചുവരവ്.
..........................
അമാവാസിതൻ
കാളിമ താണ്ടി,
മാനത്ത് തിങ്കൾ
തിരിച്ചുവന്നു,
ചന്ദനനിറമുള്ള
മേലാട ചൂടിയ
സുന്ദരരൂപമായ്
ചന്ദ്രബിംബം,
പൂത്തിരിപ്പുഞ്ചിരി
തൂകുന്നു താരകൾ,
സ്നേഹം ചുരത്തുന്നു
ഭൂമികന്യ,
നീഹാരബിന്ദുക്കൾ
ചുംബിച്ചു നിൽക്കവെ,
നാണം കുണുങ്ങുന്നു
ആമ്പൽപ്പൂവ്,
മാനസതംബുരു
മീട്ടിത്തുടങ്ങുന്നു,
പ്രേമവിവശരാം
രാപ്പാടികൾ,
ഇന്നെൻ മനസ്സിലെ
സ്വപ്നവിഹായസ്സിൽ,
മോഹക്കിനാക്കൾ
തിരിച്ചുവന്നു.
Dr.Manoj.M.R.
Comments
Post a Comment