അമൃതനടനം

അമൃതനടനം.
.........................

ചേലുള്ള ചെമ്പക -
പ്പൂനിലാവേ,
നിൻ നർത്തനവേദിയിൽ
ഞാനിരിപ്പൂ,

ശുദ്ധസംഗീതവും
താളങ്ങളും,
നൂപുരധ്വനികളും
കേട്ടിരിപ്പൂ,

ഭാവാന്തരങ്ങൾ നിറയും
വദനവും,
ഭാഷാന്തരങ്ങൾ മറയും
മിഴികളും,

മിഴിവേറുമംഗുലീ-
മുദ്രകളും ,
ചാരുനൃത്ത്യങ്ങളും
കണ്ടിരിപ്പൂ,

നാട്യഗുരുവാം
മഹേശദേവാ,
അഭിനയപ്പൂക്കളെ
സ്വീകരിക്കൂ,
അമൃതനടനം
സ്വീകരിക്കൂ,
ബ്രഹ്മാഞ്ജലിയായ്
സ്വീകരിക്കൂ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി