വയലാർ

വയലാർ.
..................

എന്നാത്മസ്മൃതിയിൽ,
തീജ്ജ്വാല പോലവെ,
മിന്നിത്തിളങ്ങുന്നു
വയലാറിൻ തൂലിക,

ഹൃദയത്തിൽ വീഴുന്നു
തീക്കനൽ പോലെ,
സത്യത്തിൻ തികവുള്ള
നീറുന്ന വാക്കുകൾ,

ചോര കിനിയുന്നു,
അനീതികൾ കണ്ടിട്ട്,
സ്വപ്നങ്ങൾ കാണുന്നു,
സമത്വകാലത്തിനെ,

സ്നേഹമില്ലാത്തൊരു
തത്വശാസ്ത്രങ്ങളെ,
പൂജിക്കാനില്ലെന്ന്
ചൊല്ലുന്നുറക്കെ നീ,

സംസ്കാരവീഥിയിൽ
സർഗ്ഗശക്തിയാം
ചെമ്പൻ കുതിരയായ്,
പായുന്നുവങ്ങെന്നും,

മലയാളനാടിന്റെ
കാവ്യചൈതന്യമേ,
മനസ്സാ വണങ്ങുന്നു,
മലയാളമെന്നുമേ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി