അയ്യങ്കാളി

അയ്യങ്കാളി.
......................

കാളിതൻ മെയ്യും
മനക്കരുത്തും,
സ്നേഹം തുടിക്കും
അകക്കരുത്തും,

ചേറായിത്തീർന്നോരു
ജന്മങ്ങളെ,
മാനുഷരാക്കുവാൻ
തീർച്ചയാക്കി,

പട്ടിണിക്കോലമാം
മണ്ണിന്റെ മക്കളിൽ,
ആത്മാഭിമാനം
പടുത്തുയർത്തി,

സ്വാഭിമാനത്തിന്റെ
സ്വർണ്ണക്കതിരുകൾ,
കേരളനാട്ടിൽ
വിളഞ്ഞുനിന്നു,

പഞ്ചമിമാരിലും
വിദ്യ വിതയ്ക്കുവാൻ,
വിദ്യാലയങ്ങളെ
പ്രാപ്തമാക്കി,

കൂലി ചോദിക്കുവാൻ
ധൈര്യമേകി,
മുഷ്ടി ചുരുട്ടുവാൻ
ധൈര്യമേറ്റി,

പൊട്ടിച്ചെറിഞ്ഞല്ലോ
കല്ലുമാല,
മാറുമറച്ചല്ലോ
പെൺകിടാങ്ങൾ,

പാരതന്ത്ര്യത്തിന്റെ
ചങ്ങല പൊട്ടിക്കും
വില്ലുവണ്ടികൾ
നിരത്തിലേറ്റി,

നിസ്വരെ കാക്കുന്ന
ദൈവമായി,
ആരും വണങ്ങു-
ന്നോരയ്യനായി.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി