ആചാര്യർ
ആചാര്യർ.
.....................
അറിവിൻ തിരിവെട്ട-
മെന്നിൽ തെളിച്ചോരേ,
ആചാര്യരെന്നെന്നും
നിങ്ങൾ,
വിണ്ണിലെ കാഴ്ചകൾ
വർണ്ണിച്ചു തന്നോരേ,
ആചാര്യരെന്നെന്നും
നിങ്ങൾ,
മണ്ണിന്റെ ഗാഥകൾ
പാടിപ്പകർന്നോരേ,
ആചാര്യരെന്നെന്നും
നിങ്ങൾ,
സ്നേഹത്തിൻ പീയൂഷ-
ധാര ചൊരിഞ്ഞോരേ,
ആചാര്യരെന്നെന്നും
നിങ്ങൾ,
ധ്യാനത്തിൻ സാരാംശം
മന്ത്രിച്ചു തന്നോരേ,
ആചാര്യരെന്നെന്നും
നിങ്ങൾ,
മുക്തമാം ജീവിതം
കാട്ടും യതികളേ,
ആചാര്യരെന്നെന്നും
നിങ്ങൾ.
Dr.Manoj.M.R.
Comments
Post a Comment