വേദാന്തപ്പൊരുളായ
ഗാനം.
..........
വേദാന്തപ്പൊരുളായ..
...............................
വേദാന്തപ്പൊരുളായ ഗജാനനാ,
കനിവോടെയിന്നെന്നെ നോക്കുക നീ,
അധ്യാത്മവീഥിയിൽ മുക്തിക്കായ് അലയുന്ന,
പാന്ഥനെയിന്നൊന്ന്
നോക്കുക നീ
(വേദാന്ത ....)
നിന്നുടെ സ്നേഹകടാക്ഷം ലഭിച്ചീടിൽ,
കർമ്മങ്ങൾ എന്നിൽ ക്ഷയിക്കുമല്ലോ,
തുമ്പിക്കൈ നീട്ടി നീ മെല്ലെ തലോടിയാൽ,
ആനന്ദമെന്നിൽ തുടിക്കുമല്ലോ
(വേദാന്ത ...)
ഭാരതകാവ്യം പകർത്തിയ കൊമ്പിനാൽ,
അക്ഷരമെന്നിൽ
കുറിച്ചീടുമോ,
അദ്വൈതഭാവന എന്നിൽ ഭവിക്കുവാൻ,
വിഘ്നങ്ങളെല്ലാം
അകറ്റീടുമോ
(വേദാന്ത ....)
Dr.Manoj.M.R.
Comments
Post a Comment