ബാപ്പുജി
ബാപ്പുജി.
...................
ബാപ്പുജിയിന്നൊരു
സുന്ദരദീപമായ്,
ഹൃദയത്തിനുള്ളിൽ
ജ്വലിച്ചു നിൽപ്പൂ ,
സത്യവും നീതിയും
സർവ്വോദയങ്ങളും,
രശ്മികളായി
വിളങ്ങി നിൽപ്പൂ ,
പിച്ചകപ്പൂവുപോൽ
ഹൃദയത്തിൻ നൈർമ്മല്യം,
ബാപ്പുജീയങ്ങിൽ
പരിലസിപ്പൂ ,
മെല്ലെ വിരിയുന്ന
പങ്കജം പോലവെ,
തൂമന്ദഹാസം
വിടർന്നുവങ്ങിൽ,
ബുദ്ധനെ വെല്ലു-
മഹിംസയാലങ്ങുന്ന്,
ആദിത്യനേക്കാൾ
തിളങ്ങി നിൽപ്പൂ ,
നിസ്വരോടുള്ളോരു
തന്മയീഭാവമോ,
കാരുണ്യധാരയായ്
വീണിടുന്നു,
ജാതിമതക്കെട്ടിൻ
ചങ്ങല ഭേദിക്കാൻ,
എന്നും കരുത്തേകു-
മൂർജ്ജമങ്ങ് ,
സ്മരിക്കുന്നു ബാപ്പുജി,
രാഷ്ട്രപിതാവായി,
സ്നേഹമോടെന്നെന്നും
ഞങ്ങളെല്ലാം.
Dr.Manoj.M.R.
Comments
Post a Comment