മകരജ്യോതി
മകരജ്യോതി.
........................
മകരസംക്രമ -
സൂര്യോദയം
മനസ്സിലാനന്ദ -
ത്തുയിലുണർത്തി,
നീഹാരബിന്ദുക്കൾ
ചുംബനമർപ്പിച്ച
പനിനീർപ്പൂക്കളും
മിഴി തുറന്നു,
പൊങ്കൽനിവേദ്യത്തിൻ
രസമുണർന്നു,
എന്നിൽ സർഗ്ഗസംഗീത -
ത്തിൻ സുധയൊഴുകി,
മകരജ്യോതി തെളി-
ഞ്ഞിടുമ്പോളയ്യാ,
എന്നിലും ധ്യാനത്തിൻ
തിരി തെളിയ്ക്കൂ.
Dr.Manoj.M.R.
Comments
Post a Comment