പുതുവർഷപ്പുലരി

പുതുവർഷപ്പുലരി.
..............................

പുതുവർഷപ്പുലരി-
യുദിച്ചീടവെ,
മാനസച്ചെമ്പകം
പൂത്തുലഞ്ഞു,
ഹൃദ്യസുഗന്ധം
പരന്നുവെങ്ങും,
ഹർഷബിന്ദുക്കൾ
നിറഞ്ഞുവെന്നിൽ,

പൊയ്പ്പോയ നാളിലെ
നോവുകളോ,
ഓർമ്മതൻ ചെപ്പിൽ
തപസ്സിരുന്നു,
സുഖവും  കദനവു-
മൊത്തുചേർന്ന്,
കാമ്പുള്ള ജീവിതം
ധന്യമാക്കി,

അപരന് ദു:ഖം കൊടു-
ത്തിടാതെ,
നന്മതൻ ഗീതം
പൊഴിച്ചിടേണം,
എല്ലാം ക്ഷമിക്കുവാൻ
ഹൃത്തിലീശൻ,
ശാന്തിമന്ത്രങ്ങൾ
വിതച്ചിടട്ടെ,

ഒരുമതൻ വിത്തു
മുളച്ചുപൊങ്ങി,
തളിരിടും നാമ്പുകൾ
പൂത്തിടട്ടെ,
മാനസപ്പൂവാടി -
യരുമസുമങ്ങളാൽ,
കാരുണ്യഗന്ധം
പരത്തിടട്ടെ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി