കാവ്യാഞ്ജലി

കാവ്യാഞ്ജലി.
.......................

പുഞ്ചിരി തൂകുന്ന
നിൻവദനം,
മായാതെയിന്നും
മനസ്സിൽ നിൽപ്പൂ,

മൗനം തുളുമ്പുന്ന
വേളകളിൽ,
തെന്നലായ് നീയെ-
ന്നരികലെത്തി,

നിൻ ഹൃദയത്തിലെ
സ്നേഹമന്ത്രം,
ഭൂപാളരാഗമായ്
കേൾപ്പൂ കാതിൽ,

അർപ്പിക്കുന്നക്ഷര-
കാവ്യാഞ്ജലി,
കൂട്ടുകാരി, നിന്നെ -
യോർക്കുന്നേരം.

Dr.Manoj.M.R.

🙏🙏🙏

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി